കബനി | ഭാഗം 4 | ചാന്ദിനി

ശക്തമായ മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിൽ ഓലചീളുകളിൽ നിന്നും മഴ തുള്ളികൾ കബനിയുടെ മുഖത്തേക്ക് ചിന്നി ചിതറി... ആ നിമിഷം ശ്രീയെ അവളൊന്നു മുഖമുയർത്തി നോക്കി...

മഴ പണ്ടേ പേടിയാണ് ... അത് കൊണ്ടാണ് നിർത്താതെ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നത് ... ശ്രീ തന്നെ ഇറുകെ പുൽകുമെന്നോ ചുംബിക്കുമെന്നോ കരുതിയതല്ല ... പെട്ടെന്നുണ്ടായ തോന്നലിൽ ആളെ പിടിച്ച് തള്ളിയതാണ് ... ഇതിപ്പോ ആകെ ഒരു വെപ്രാളം പോലെ... ഇനി എന്താ പറയുക. 

ഇരുവരും സമാന്തരമായ ചിന്തകളിൽ അൽപസമയം മുഴുകി നിന്നു...

ശേഷം അവർക്കിടയിൽ നീണ്ടു നിന്ന മൗനം ഇല്ലാതാക്കിയത് ശ്രീ തന്നെ ആയിരുന്നു .... 

കബനി ...

കുറച്ച് സമയത്തിന് ശേഷം തൊട്ടടുത്ത് ശ്രീയെ കണ്ടതും കബനിയിൽ വീണ്ടും അതേ തരിപ്പും വിറയലും അനുഭവപ്പെട്ടു... ശരീരത്തിൽ ഇതുവരെ ഇല്ലാതിരുന്ന അറിയാതിരുന്ന മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിയാത്തതും അവളിലെ പേടി വർധിപ്പിച്ചു ...

കബനി , ഞാൻ പെട്ടെന്ന് ...അറിയാതെ ... പറ്റി പോയി ...

സോറി ... ഇതിൻ്റെ പേരിൽ താൻ എന്നോട് പിണങ്ങി നടക്കല്ലേ ...

I'm extremely sorry...

ശ്രീയുടെ വേദന നിറഞ്ഞ മുഖം, സജലമായ കണ്ണുകൾ ,ചെറുതായി വിറപൂണ്ട ശരീരം എല്ലാം ആദ്യം കാണുന്നത് പോലെ കബനി നോക്കി നിന്നു...

സോറി പറഞ്ഞിട്ടും മറുപടി ഒന്നും പറയാതെ തന്നെ തന്നെ ഉറ്റുനോക്കി നിൽക്കുന്നവളെ ശ്രീ ഒന്ന് തട്ടി വിളിച്ചു...

കബനി എന്തെങ്കിലും ഒന്ന് പറയെടോ ... ഞാൻ ചെയ്തു പോയ തെറ്റിന് സോറി പറഞ്ഞില്ലേ...പിന്നെ എന്താ താൻ ഒന്നും മിണ്ടാത്തത് ... 

ശ്രീ ... ഞാൻ പെട്ടെന്ന് , ഇതുപോലെ ഒരു മഴ പെയ്ത ദിവസം ആണ് എനിക്ക് എൻ്റെ അമ്മയെ നഷ്ടപ്പെട്ടത് ... ആ ഒരു നോവ് ഇപ്പോഴും മായാതെ കിടപ്പുണ്ട് എൻ്റെ ഉള്ളിൽ...അത് കൊണ്ടാണ് ഞാൻ നേരത്തെ ... 

എനിക്ക് മനസ്സിലായി ..എന്നെ തെറ്റി ധരിച്ചിട്ടില്ലെങ്കിൽ ഞാൻ ഒരു സത്യം പറയട്ടെ രാവിലെ തന്നെ ഈ വേഷത്തിൽ കണ്ടപ്പോൾ തുടങ്ങിയ നെഞ്ചിടിപ്പ് ആണ് ... അത് ദേ ഈ നിമിഷം വരെ ഒരു തരി പോലും കുറഞ്ഞിട്ടില്ല ... 

പേടി നിറഞ്ഞ കണ്ണുകൾ പെട്ടെന്ന് നിലയുറയ്ക്കാതെ നാലുപാടും പരക്കം പായുന്നത് കണ്ട് ശ്രീയ്ക്ക് പെട്ടെന്ന് ചിരി വന്നു ... 

എന്താടോ ... എന്തെങ്കിലും പറയാൻ ഉണ്ടോ തനിക്ക് ?

ശ്രീ അവളുടെ അടുത്തേക്ക് കുറച്ച് കൂടി നീങ്ങി നിന്നു ...

കബനി ശ്വാസം ഉള്ളിലേക്ക് എടുത്ത് വെച്ചു ... തൻ്റെ ഉള്ളിലുള്ള വിചാരങ്ങൾ അവനോട് എങ്ങനെ പറഞ്ഞു കേൾപ്പിക്കും എന്നറിയാതെ അവൾ കുഴങ്ങി ...

ചെവി പൊട്ടുമാറ് ഒരു ഇടിമുഴക്കം ഉണ്ടായതും കബനി മുന്നിൽ നിൽക്കുന്നവനെ ഇറുകെ പുണർന്നു ...അവളുടെ ശരീരം അവൻ്റെ നെഞ്ചിലെ ചൂട് തേടി ചുരുണ്ടുകൂടി ... 

ശ്രീയുടെ ശരീരം ചെറുതായി ചൂട് പിടിച്ച് തുടങ്ങി... അവളിൽ നിന്നും വമിക്കുന്ന പ്രത്യേക സുഗന്ധവും ശരീരത്തിൻ്റെ ചൂടും അവനെ അവളിലേക്ക് കൂടുതൽ അടുപ്പിച്ചു കൊണ്ടിരുന്നു ... 

ശ്രീ കൈകൾ ഉയർത്തി അവളുടെ പുറമ്മേനിയിൽ എടുത്ത് വെച്ചു...

കബനി ...

എനിക്ക് ഇഷ്ടമാണ് ശ്രീ ... എന്ന് മുതൽ എങ്ങനെ എന്നൊന്നും ചോദിക്കരുത് എനിക്ക് ഇഷ്ടമാണ് ഒരുപാട് ഒരുപാട്.    

കബനി അവൻ്റെ നെഞ്ചിലേക്ക് ഒന്നുകൂടി ഒതുങ്ങിക്കൂടി ...

അവളുടെ പെട്ടെന്നുള്ള തുറന്ന് പറച്ചിൽ ശ്രീയിൽ ആകെ ഞെട്ടൽ ഉളവാക്കി ... ചില സമ്മിശ്ര വികാരങ്ങൾ അവളെ കണ്ട നാള് മുതൽ മനസ്സിൽ ഉണ്ടായി തുടങ്ങിയിരുന്നു ... ഒരിക്കലും സഹതാപത്തിനു പുറത്ത് ഉണ്ടായ ഒരു ഇഷ്ടം ആയിരുന്നില്ല അത് ... അവളുടെ ജീവിത കഥ മുഴുവൻ കേട്ട് കഴിഞ്ഞതും ആ ഇഷ്ടം കൂടുകയാണ് ഉണ്ടായത് ... 

അവളുടെ സങ്കടങ്ങൾ മാറാൻ വേണ്ടി മാത്രമാണ് ഈ യാത്ര പോലും താൻ തീരുമാനിച്ചത്... പുതു ഇടങ്ങളും പുതിയ മനുഷ്യരും അവളുടെ ചിന്തകളെ വ്യഥി ചലിപ്പിക്കാൻ സഹായിക്കുമെന്ന് തോന്നി... കൂടെ ഉള്ള കുറച്ച് ദിവസം തന്നെക്കൊണ്ട് ആകുന്ന വിധം അവളെ സന്തോഷിപ്പിക്കാൻ ചിരിപ്പിക്കാൻ രുചിയുള്ള ഭക്ഷണം കഴിപ്പിക്കാൻ അങ്ങനെ അങ്ങനെ ഒരുപാട് മോഹങ്ങൾ താൻ സ്വരുക്കൂട്ടി വെച്ചിരുന്നു ... 

ശ്രീയിൽ നിന്നും മറുപടി ഒന്നും കേൾക്കാതെ വന്നപ്പോൾ കബനി തല ഉയർത്തി അവനെ നോക്കി... 

എനിക്ക് അറിയാം ശ്രീ , നിനക്ക് എന്നെ ആ രീതിയിൽ കാണാൻ കഴിയില്ലെന്ന് ... ഞാൻ എൻ്റെ മനസ്സിൽ ഉള്ളത് അതുപോലെ പറഞ്ഞെന്നേയുള്ളൂ ... നിന്നോട് ഒന്നും മറച്ച് വെക്കാൻ തോന്നിയില്ല ... 

കബനി അവൻ്റെ കൈകളെ തന്നിൽ നിന്നും വേർപെടുത്താൻ ഒരുങ്ങിയതും പഴയതിലും ശക്തമായി അവൻ അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു...

ഈ കബനി നദിയുടെ കൈവഴി ആയി ഒഴുകി നടക്കുമ്പോഴും നിന്നിൽ അലിഞ്ഞ് നിന്നോട് ചേർന്ന് സ്നേഹം ആകുന്ന സമുദ്രത്തിൽ ചെന്ന് പതിക്കാൻ ആണ് ഞാൻ കൊതിച്ചത് ... 

എനിക്കും ഈ പെണ്ണിനെ ഒത്തിരി ഇഷ്ടമാ... എൻ്റെ ജീവനോളം ... 

അത്യധികം സ്നേഹത്തോടെ പ്രണയത്തോടെ ശ്രീ അവളുടെ നെറുകയിൽ ചുണ്ട് ചേർത്തു ... കബനി ആ സ്നേഹചുംബനം ആത്മ നിർവൃതിയോടെ സ്വീകരിച്ചു ...

ശ്രീ എന്താ ഈ കാര്യം നേരത്തെ പറയാതെ ഇരുന്നത് ...

ഈ കാര്യം തന്നോട് എങ്ങനെ പറയുമെന്ന ടെൻഷൻ ഉണ്ടായിരുന്നു എനിക്ക് ... തൻ്റെ ഉള്ളിൽ എന്നോട് അങ്ങനെ ഒരു ഇഷ്ടം ഇല്ലെങ്കിൽ അത് നമുക്ക് ഇടയിലെ സൗഹൃദത്തെ പോലും ബാധിക്കുമെന്ന് തോന്നി ... 

എനിക്കും അങ്ങനെ ഉള്ള ചിന്തകൾ ഉണ്ടായിരുന്നു ശ്രീ ... പിന്നെ നിന്നെ എനിക്ക് ഒന്നിൻ്റെ പേരിലും നഷ്ടപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല ... 

വീട്ടുകാർ അറിഞ്ഞാൽ പ്രശ്നം ആകില്ലെ?

അവർക്ക് ഒക്കെ വേണ്ടി ഇത്രകാലം ഞാൻ ജീവിച്ചില്ലേ ശ്രീ ... ഇനി ഞാൻ എനിക്ക് വേണ്ടി കൂടി കുറച്ച് കാലം ജീവിക്കട്ടെ ...

ഈശ്വരാ , കുറച്ച് ദിവസം മുൻപ് ഞാൻ കണ്ട ആൾ തന്നെയാണോ എൻ്റെ മുന്നിൽ നിൽക്കുന്നത്...???

ശ്രീ തമാശപോലെ അവളോട് പറഞ്ഞു...

ശരിക്കും പറഞ്ഞാ നിന്നെ കാണുന്നത് വരെ ഞാൻ ഒരു റോബർട്ട് പോലെ ചലിക്കുക ആയിരുന്നു ... വീടും ഓഫീസും മാത്രം അടങ്ങിയ ലോകത്ത് നിന്നും നിന്നിലേക്ക് ഉള്ള ദൂരമാണ് എന്നെ ജീവിതത്തെ പറ്റി പുതിയ സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ചത് ... 

ആരും വേണ്ട നീയും ഞാനും അമ്മയും മാത്രം മതി... ഇവിടത്തെ ഏതെങ്കിലും ഒരു രജിസ്റ്റർ ഓഫീസിൽ നിന്നും നിയമപരമായി നമുക്ക് രണ്ട് പേർക്കും വിവാഹം ചെയ്യാം ... ഇനി എനിക്ക് അവിടേക്ക് പോകണമെന്ന് പോലും ഇല്ല ശ്രീ ...

സ്വന്തം വീട്ടുകാരോട് ഇത്രയും വെറുപ്പ് തോന്നണമെങ്കിൽ അവൾക്ക് അവർ എത്രമാത്രം വേദന സമ്മാനിച്ച് കാണണം ...

ശ്രീ വേദനയോടെ ഓർത്തു പോയി...

കബനി , പെട്ടെന്ന് വിവാഹക്കാര്യം ഒക്കെ പറഞ്ഞാ അമ്മയ്ക്ക് ഒക്കെ ഉൾക്കൊള്ളാൻ കഴിഞ്ഞെന്ന് വരില്ല...സമയം ഉണ്ടല്ലോ താൻ നാട്ടിലേക്ക് സമാധാനത്തോടെ മടങ്ങി പോ ... ഞാനും അമ്മയും ഒരു ദിവസം അവിടേക്ക് വരും ... നാട്ടുനടപ്പ് പോലെ തന്നെ കാര്യങ്ങളെല്ലാം നടക്കട്ടെ...ആർക്കും ഒരു പരാതിയും പരിഭവവും കാണിക്കാനും പറയാനും നമ്മളായി ഇടവരുത്തേണ്ട....എന്താ പോരേ...?

ശ്രീ അവളുടെ മുഖം ചൂണ്ട് വിരൽ കൊണ്ട് ഉയർത്തി പിടിച്ചു ... പ്രണയം നിറഞ്ഞ കണ്ണുകൾ അവൻ്റെ കണ്ണുകളുമായി കഥ പറഞ്ഞു ... പുറത്തെ മഴ ആർത്ത് പെയ്യുന്നതോടൊപ്പം അവരുടെ ശരീരങ്ങൾ മറ്റ് പലതും കൊതിച്ച് തുടങ്ങി... 

കബനി , നമ്മൾ ഈ നിൽപ്പ് തുടർന്നാൽ ശരിയാകില്ല...

എന്താ ശ്രീ ...

എനിക്ക് എനിക്ക് എന്തൊക്കെയോ ഒരു ... 

ശ്രീയുടെ നോട്ടം അവളുടെ മുഖത്തേക്കും ചുണ്ടുകളിലേക്കും മാറി മാറി പതിഞ്ഞു ...

ശ്രീയെ പോലും ഞെട്ടിച്ച് കൊണ്ട് കബനി അവൻ്റെ ചുണ്ടുകളിൽ തൻ്റെ ചുണ്ട് ചേർത്തു... ഒട്ടും തിടുക്കം കാണിക്കാതെ അവനെ ഒന്ന് തൊട്ട് ഉണർത്തുക മാത്രമാണ് കബനി ചെയ്തത് ... 

വിചാരങ്ങൾ വികാരങ്ങൾക്ക് കീഴ്പെട്ട വേളയിൽ ശ്രീ അവളെ തിരിച്ച് ചുംബിച്ചു ... തൻ്റെ ഉള്ളിലെ പ്രണയം മുഴുവൻ അവൻ ആ ചുംബനത്തിൽ നിറച്ചു ... ദീർഘ നേരം ശ്വാസം പിടിച്ച് നിർത്തി അവളുടെ ഇരു ദളങ്ങളെയും പൂർണ്ണമായി അവൻ അവനുള്ളിൽ ഒളിപ്പിച്ച് വെച്ചു... കൂട്ടിന് നാവുകൂടി കടംകൊണ്ട് അഗാധമായി അവരുടെ ചുംബനം നീണ്ടു പോയി.ചുംബനത്തിൻ്റെ തീവ്രതയിൽ അവൻ്റെ കൈകൾ അവളുടെ ഇടുപ്പിനെ വരിഞ്ഞ് മുറുക്കി ...കൈകൾ ഇടതടവില്ലാതെ അവളുടെ പുറമ്മേനി നിറയെ അലഞ്ഞു നടന്നു ... അവൻ്റെ കൈകൾ ഇടുപ്പിൽ നിന്നും ഒതുങ്ങിയ നഗ്നമായ വയറിലേക്കും പൊക്കിൾ ചുഴിയിലേക്കും നീണ്ടപ്പോൾ അവളൊന്നു തരിച്ചു ... അവൻ്റെ ചൂണ്ടു വിരൽ പലവട്ടം അവിടെ പതിഞ്ഞു ... കൈകൾ അടിവയറിൽ പതിയെ തലോടി ... തെന്നിയും തലോടിയും അവൻ്റെ കൈകൾ അവളിൽ പുതുവഴികൾ തേടി അലഞ്ഞു ... ചുംബനം ഗതിമാറി അവളുടെ നീണ്ടു മെലിഞ്ഞ കഴുത്തിലേക്ക് അവൻ്റെ ചുണ്ടുകൾ ആഴത്തിൽ പതിഞ്ഞു ... കബനി അറിയാതെ നിലത്ത് നിന്നും വായുവിലേക്ക് പൊങ്ങി ഉയരാൻ തുടങ്ങി...

ശ്രീ ...

അവളവൻ്റെ പേര് അറിയാതെ വിളിച്ച് പോയി... 

കഴുത്തിൽ നിന്നും പെട്ടെന്ന് തന്നെ അവൻ്റെ ചുണ്ടുകൾ അവളുടെ ഉയർച്ച താഴ്ചകളിൽ വന്ന് പതിഞ്ഞു ... കബനി അവനെ തന്നിലേക്ക് ചേർത്ത് പിടിച്ചു...

മഴ ശക്തമായി ... നനഞ്ഞ സാരി തന്നിൽ നിന്നും വേർപെടുത്തി കബനി നിലത്തേക്ക് മലർന്ന് കിടന്നു... ശ്രീ അവളെ നോക്കി കൊണ്ട് തന്നെ അവൻ്റെ വസ്ത്രങ്ങൾ അഴിച്ച് മാറ്റി ... അവൻ അവൾക്ക് മുകളിൽ ഒരു തണൽ തീർത്തു ... അവളിൽ അവൻ്റെ ചുണ്ടുകൾ ഒഴുകുന്നതിന് അനുസരിച്ച് അവൾ വിവസ്ത്രയായി ... അവളുടെ ചുണ്ടുകളെ ആഴത്തിൽ ചുംബിക്കുമ്പോൾ അവൻ്റെ കൈകൾ അവളുടെ ഇരു മാറുകളിലും അമരുകയും ഇടവിട്ട് അവയെ നുണയുകയും ചെയ്തു ... ശ്രീ അവളെ ഒന്നാകെ ചുംബനം കൊണ്ട് നിറച്ചു ... ഇരു കൈകളും മാറിൽ അമരുന്ന വേളയിൽ അവൻ്റെ ചുണ്ടുകൾ അവളുടെ പൊക്കിൾ ചുഴിയുടെ ആഴം അളന്നു ... ചുണ്ടുകൾ ഗതിമാറി അടിവയറിലും അതിന് താഴെയും പതിപ്പിച്ച് അവൻ അവളെ തളരിതയാക്കി... 

ശ്രീ ...

കബനി അവൻ്റെ തലമുടിയിൽ കൊരുത്ത് പിടിച്ചു കൊണ്ട് മുരണ്ടു...

കബനി ഞാൻ എനിക്ക് , ഞാൻ സ്വന്തമാക്കാൻ പോകുവാ നിന്നെ ... എൻ്റെ മാത്രം ആയി ...

കബനി അവൻ്റെ നെറ്റിയിൽ സമ്മതം എന്നപോലെ ചുണ്ട് ചേർത്തു...ഒട്ടും വൈകാതെ അവൾക്ക് ഒരു ചെറു നോവ് സമ്മാനിച്ച് അവൻ അവളിൽ അലിഞ്ഞ് ചേർന്നു... പുറത്ത് മഴ തകർത്ത് പെയ്യുമ്പോൾ അവിടെ ഇരു ശരീരങ്ങളിൽ വിയർപ്പ് തുള്ളികൾ നിറഞ്ഞു ... 

മഴ ശക്തി കുറഞ്ഞ് തുടങ്ങിയ നേരം ഒരു പുതപ്പിനുള്ളിൽ തൻ്റെ നെഞ്ചോട് ചേർന്ന് കിടക്കുന്നവളെ ശ്രീ പ്രണയത്തോടെ നോക്കി ... കഴിഞ്ഞ് പോയ നിമിഷങ്ങൾ ഓർക്കുന്തോറും അവൻ്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു ....

കബനി , മഴ കുറഞ്ഞു നമുക്ക് പോകണ്ടേ ?

വേണ്ട ശ്രീ ... നമുക്ക് ഇന്ന് ഇവിടെ കൂടാം ... 

ഹലോ , എൻ്റെ അമ്മ അവിടെ നമ്മളെ നോക്കി ഇരിക്കുന്നുണ്ടാകും പെണ്ണേ ... തന്നെയും കൊണ്ട് വേഗം മടങ്ങി വരാമെന്ന ഉറപ്പിലാ നമ്മൾ ഈ മല കയറിയത് ... 

അത് പിന്നെ മഴ ഇങ്ങനെ പെയ്യുമെന്ന് നമുക്ക് അറിയില്ലല്ലോ ... 

അതേ അതേ ... മഴ പെയ്തതാ പ്രശ്നം ആയത് ...

എന്ത് പ്രശ്നം ...?

ഒന്നുമില്ലേ ...?

ശ്രീ , ഇന്ന് ഞാൻ ഒരുപാട് ഒരുപാട് ഹാപ്പിയാണ് ... അർത്ഥമില്ലാത്ത ഒരു ജീവിതം ജീവിച്ച് തീർക്കുക ആയിരുന്ന ഞാൻ ഇന്ന് ആണ് മനസ്സ് തുറന്നു ഒന്ന് സന്തോഷിക്കുന്നത് ... ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാൾക്ക് ഒപ്പം ഒരു ദിവസം, ഈ ദിവസം ഞാൻ ഒരിക്കലും മറക്കില്ല ശ്രീ ... ഒരിക്കലും ...

കബനി അവൻ്റെ നെഞ്ചിലേക്ക് ഒന്നുകൂടി കയറി കിടന്നു...

പിന്നെ , പറയാതെ വയ്യ ... You are so beautiful... ഞാൻ ഇത്ര പ്രതീക്ഷിച്ചില്ല ...

ശ്ശോ , ഒന്ന് മിണ്ടാതെ ഇരിക്കൂ ശ്രീ ... എനിക്ക് അങ്ങനെ ഒക്കെ കേൾക്കുമ്പോൾ എന്തോ പോലെ ...

എന്ത് പോലെ ... 

ഒന്നുമില്ല ... നമുക്ക് പോയാലോ മഴ മാറി ...

വേണ്ട ഈ രാത്രി നമുക്ക് ഉള്ളതാ ... തൻ്റെ ആഗ്രഹം പോലെ നമുക്ക് ഇന്ന് ഇവിടെ കൂടാം...ഒത്തിരി പ്രേമിക്കാൻ തോന്നുന്നുണ്ട് നിന്നെ , മതിവരോളം ചുംബിക്കാൻ മതിവരോളം കെട്ടിപ്പുണർന്നു കിടക്കാൻ , പിന്നെ ...

ബാക്കി പറയാതെ അവൻ അവളെയും കൊണ്ട് ഒന്ന് മറിഞ്ഞു ... നാണത്തിൽ പൊതിഞ്ഞ അവളുടെ ചിരിയലകൾ അവിടെ മുഴങ്ങി കേട്ടു... 

                         ❤️❤️❤️❤️❤️

( തുടരും )

അഭിപ്രായങ്ങള്‍