ഹിമമഴയിൽ | ഭാഗം 7 | അളകനന്ദ ലച്ചു

 

ഓടിച്ചെന്നു വാതിൽ തുറന്നപ്പോൾ ഹരിഗോവിന്ദന്മാരുടെ ഒപ്പം വല്യമ്മാവനും അമ്മായിയും എല്ലാരും ഉണ്ടായിരുന്നു.
" എന്താ മോളെ.. എന്താ ബഹളം കേട്ടത്..? "
" അത്.. പിന്നെ അമ്മാവാ.. "
" ആന ... !!"
അപ്പുവാണ്..
" ആനയോ..? "
ഹരിയേട്ടൻ ഞെട്ടി ചോദിക്കുന്നത് കേട്ട് ഞാൻ അപ്പുവിന്റെ കാലിൽ ചെറുതായി ചവിട്ടി..ഉറക്കത്തിലാ കൊരങ്ങൻ. ഇപ്പോളാ അവന് ബോധം വന്നത്..
" അമ്മായി.. ഞാൻ ഒരു സ്വപ്നം കണ്ട് പേടിച്ചതാ.. "
" ഓഹ്.. അത്രെയുള്ളാരുന്നോ..?."
ഗോവിന്ദൻ പുച്ഛത്തോടെ ചോദിക്കുന്നത് കേട്ടു.
താൻ ഒന്ന് പോയെടോ..
" പ്രാർത്ഥിച്ചിട്ട് ഒക്കെ കിടക്ക്ട്ടോ.. "
അമ്മായിയും അമ്മാവനും തിരികെ പോയി.
" രാത്രിയിലും മനുഷ്യന് ഇത്തിരി മനസമാധാനം തരൂല്ലന്നു വാശിയാണല്ലേ മൂന്നിനും.. ഹും.. "
ഹരിയേട്ടൻ ആണ്
" അതിനു നിങ്ങളെ രണ്ടിനേം ആരാ ഇങ്ങോട്ട് വിളിച്ചത്..? അവിടെങ്ങാനും കിടന്നാൽ പോരായിരുന്നോ..? "
ഹ.. പിന്നല്ലാതെ.. മനുഷ്യന്റെ ക്ഷമ പരീക്ഷിക്കുന്നതിനു ഒരതിര് ഇല്ലേ..
" ഡി .. ഡി.. നിലവിളിക്കുന്നതും കേട്ട് ഓടിവന്നതും പോരാ.. ഇപ്പോൾ ഞങ്ങളുടെ മേലായോ കുറ്റം ...? "
" ഓടിവന്നതിനു താങ്ക്സ്ട്ടോ.. ഇനി രണ്ടാളും പൊക്കോ..ഹും "
" ഡി... "
ഹരിയേട്ടൻ എന്തോ പറയാൻ വന്നതും ഞാൻ വാതിൽ അടച്ചു.
" ടാ.. ഹരി.. ഇവൾ നിന്റെ ആരാന്നാ പറഞ്ഞത്..? "
" അതെന്താടാ നിനക്കിപ്പോൾ ഒരു ഡൌട്ട്..? "
" നീ പറ... "
" എന്റെ അപ്പച്ചിയുടെ മോൾ.. "
" എന്നു പറയുമ്പോൾ...? "
" എന്നു പറയുമ്പോൾ എന്റെ മുറപ്പെണ്ണ്.. "
" നിനക്കങ്ങനെ തന്നെ വേണമെടാ."
ഗോവിന്ദ് ചാടി തുള്ളി പോകുന്നത് കണ്ട് ഒരു ചെറുചിരിയോടെ ഹരി നിന്നു.
💜💜💜💜💜💜
പിന്നിൽ അപ്പുവും മീനുവും സംശയത്തോടെ നോക്കി നില്പുണ്ട്.
മീനു അപ്പോളേക്കും പോയി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തിരുന്നു.. പാവം..
" നീ എന്തിനാ ഡി.. ഉറങ്ങിക്കിടന്ന എന്റെ തലവഴി വെളളം കോരിയൊഴിച്ചത്..? "
" അത് പോലെ എന്തിനാടി എന്റെ നെഞ്ചത്തോട്ട് ചാടികയറിയതു..? "
രണ്ടാളുടെയും വക ചോദ്യമെത്തി.. ഇനിയിപ്പോൾ എന്താ പറയുക..
" വായിനോക്കിനില്കാതെ പറയെടി.. നീ എന്തൊക്കെയാ കാണിച്ചുകൂട്ടിയതു..? "
"എടാ.. ഞാൻ..വെളളം കുടിക്കാൻ എഴുന്നേറ്റതാ അപ്പോഴാ അവിടെ ആ ജനലിന്റെ അവിടെ ഒരു രൂപം.. "
എങ്ങനെയോ പറഞ്ഞൊപ്പിച്ചു.. പുറത്തു മഴ കനത്തിരുന്നു.
രണ്ടും എന്നെ നോക്കിയിട്ട് മുഖത്തോട് മുഖം നോക്കുന്നുണ്ട്..
" ഈ പാതിരാത്രിയിൽ ആര് വരാനാ
നിനക്ക് തോന്നിയതാ.. ഒന്നാമതെ ഉറക്കവും ഇല്ല.. അതിന്റെയ.. "
മീനു പറയുന്നത് കേട്ട് ഞാൻ അപ്പുവിനെ നേർക് തിരിഞ്ഞു.
" എടാ... "
" ആഹ്ഹ്.. നീ പറയാൻ വരുന്നത് നീ കണ്ടത് സത്യമാണെന്നല്ലേ.. വിശ്വസിക്കാൻ സൗകര്യമില്ലെടി.. രണ്ട് ദിവസം ആയിട്ട് ഞാൻ പറഞ്ഞപ്പോൾ നിനക്ക് ഭയങ്കര പുച്ഛം അല്ലായിരുന്നോ.. എനിക്ക് പ്രാന്താന്ന് വരെ പറഞ്ഞില്ലേ.. മര്യാദയ്ക്കു അവിടെങ്ങാനും കിടന്നുറങ്ങിക്കോ.. മനുഷ്യന്റെ നെഞ്ചും പോയി.. "
നെഞ്ചും തടവി അപ്പു നിലത്തെ പായയിൽ വീണ്ടും ചുരുണ്ട് കൂടി..
ദയനീയമായി മീനുവിനെ നോക്കി
" വെളളം കോരിയൊഴിച് ഉറക്കം കളയിച്ചിട്ട് നില്കുന്നത് കണ്ടില്ലേ അവൾ.. വന്നു കിടക്കടി.. "
അവളും തലവഴി പുതപ് വലിച്ചിട്ടു.
ഇനിയിപ്പോൾ എനിക്ക് തോന്നിയതാവുമോ..
മനസ്സിൽ ചിന്തിച്ചതും വലിയൊരു ശബ്ദത്തോടെ ഒരു ഇടി മുഴങ്ങി. ഒപ്പം ജനൽപ്പാളി വലിച്ചടയ്ക്കപ്പെട്ടു...
ഹോ എങ്ങനെയൊക്കെയോ കട്ടിലിൽ ചാടിക്കേറി പുതപ്പ് എടുത്ത് മൂടി.
💜💜💜💜💜💜💜💜💜
രാവിലെ എഴുന്നേറ്റപ്പോഴും മഴ തോർന്നിട്ടുണ്ടായിരുന്നില്ല. നല്ല തണുപ്പും.. ഇന്നിനി ക്ഷേത്രത്തിനോടും വഴിപാടിനോടും ഒക്കെ ബൈ ബൈ പറഞ്ഞു പുതപ്പ് വലിച്ചിട്ടു വീണ്ടും കിടന്നു.
പിന്നെപ്പോഴോ ഉണർന്നപ്പോൾ അടുത്ത് മീനുവും താഴെ അപ്പുവും ഉണ്ടായിരുന്നില്ല..
കുറച്ചു നേരം അങ്ങനെ തന്നെ ഇരുന്നു.. ഇന്നലെ രാത്രിയിൽ ഉണ്ടായതൊക്കെ ഓർത്തെടുക്കാൻ ശ്രമിച്ചു ..
ന്റെ കൃഷ്ണാ അപ്പു പറഞ്ഞപോലെ ഇനി എന്തെങ്കിലും കുഴപ്പം ഉണ്ടാവുമോ ഇവിടെ... അതോ എനിക്ക് തോന്നിയതാവുമോ..
പക്ഷെ കണ്ടതല്ലേ ശെരിക്കും.?
ആകെ ഒരു നെഗെറ്റീവ് ഫീൽ ആണല്ലോ..
ഓരോന്ന് ആലോചിച്ചു എനിക്ക് തന്നെ വട്ട് വരുമെന്ന് ആയി.
എഴുന്നേറ്റ് ഫ്രഷ് ആവാൻ പോയി.
തിരികെ ഇറങ്ങിയപ്പോൾ മീനു റൂമിൽ ഉണ്ടായിരുന്നു.
" ആഹ് നീ വന്നോ.. അപ്പു എവടെ..?"
" അവൻ ഇവിടിരുന്നു ബോർ അടിക്കുന്നുന്നു പറഞ് ബൈക്ക് എടുത്ത് എങ്ങോട്ടോ പോകുന്നത് കണ്ടു.. "
അവൾ ഫോണിൽ നിന്ന് കണ്ണെടുക്കാതെ തന്നെ പറഞ്ഞു.
" ഈ രാവിലെയോ.. !? "
" മോളെ.. സമയം 11 മണി കഴിഞ്ഞു.. "
ചിരിച്ചോണ്ട് അവൾ പറയുമ്പോളാണ് ഞാൻ ക്ലോക്കിലേയ്ക് നോക്കിയത്.. ശെരിയാണ്..
ഹോ ഒരു ശല്യവുമില്ലാതെ ഇത്രേം നേരം ഉറങ്ങുന്നത് ഈ അടുത്തകാലത്തിൽ ആദ്യമായിട്ടാണ്.
" അപ്പോൾ.. കഴിച്ചോ നിങ്ങൾ.? "
" എപ്പോഴേ കഴിച്ചു.. ഇല്ലങ്കിൽ ചിലപ്പോൾ ആ ഹരിയും ഗോവിന്ദനും കൂടി തീറ്റമല്സരത്തിനു എത്തും.. അവന്മാർക് വേണ്ടിയിട്ട് ഒന്നുമല്ല നമ്മളെ പട്ടിണിയ്ക് ഇടണം അത്രേയുള്ളൂ.. അതോണ്ട് അപ്പു അലാറാം വെച് എഴുന്നേറ്റെടി.. "
ഈശ്വരാ.. ഒരു ക്സാമിന് പോലും അവന് ഇങ്ങനെ ആത്മാർത്ഥത കാണിച്ചു ഞാൻ കണ്ടിട്ടില്ല.. ആഹ്ഹ് കഴിക്കാനെങ്കിലും ഉണ്ടല്ലോ അത് തന്നെ വലിയകാര്യം.
ഹരിഗോവിന്ദന്മാരെ പേടിച്ചു എന്തൊക്കെ ചെയ്താൽ പറ്റും ന്റെ കൃഷ്ണാ..
" ഏഹ്.. ഇത് എവിടുന്നാടി.. നിന്റെയാണോ മീനു..? "
ടേബിളിനു മുകളിൽ ഇരുന്ന മാല കൈയിൽ എടുത്ത് ഞാൻ അവൾക് നേരെ തിരിഞ്ഞു.
" ഇതോ.. ഇത് ഇന്നലെ ആ പുഴകടവിൽ നിന്ന് കിട്ടിയതാ..സ്വർണം വല്ലതും ആണോ എന്നു കരുതി ഞാൻ എടുത്തതാ.. "
"എവിടുന്നേലും എന്തേലും ആക്രി കിട്ടിയാൽ അതും എടുത്തോണ്ട് ഇങ്ങ് പൊന്നോണം..കേട്ടോ ഹും.. "
അവളെ വഴക് പറഞ്ഞു ഞാൻ ആ മാല ജനൽ വഴി പുറത്തേക് കളഞ്ഞു.
" ഡി.. ഫോൺ റിങ് ചെയ്യുന്നത് കേട്ടില്ലേ എടുക്ക്.. "
" എടി മീനു നിന്നോടല്ലേ പറഞ്ഞത്.. എന്താ കേട്ടില്ലേ.? "
മുടി തോർത്തി പിന്നിലേയ്ക് ഇട്ട് തിരിഞ്ഞു നോക്കിയപ്പോൾ മീനു മുറിയിൽ ഉണ്ടായിരുന്നില്ല.
ഈ പെണ്ണ് ഇതെപ്പോൾ പോയി.. ഒന്ന് പറഞ്ഞിട്ടെങ്കിലും പൊയ്ക്കൂടേ..
അപ്പോഴേക്കും ഫോൺ നിശബ്തമായി.
മുടി ക്ലിപ്പ് ചെയ്ത് കഴുകാനുള്ള ഡ്രസ്സ്‌ എടുത്തോണ്ടിരുന്നപ്പോൾ ആണ് ആരോ അടുത്തുള്ളതായി തോന്നിയത്.. തിരിഞ്ഞു നോക്കാനാവാതെ ഞാൻ വല്ലാതെ വിയർത്തു പോയി..
തോളിൽ കരസ്പർശം ഏറ്റതും ഞൊടിയിടയിൽ അകന്നു മാറി വെട്ടിത്തിരിഞ്ഞു നോക്കി..
ഒപ്പം..
അയ്യോ ന്നു നിലവിളിച്ചു പോയി..
" ഇയ്യോ.. അമ്മേ.. "
" എടി.. എടി.. നിയാരുന്നോടി.. നീ എന്താ മനുഷ്യനെ പേടിപ്പിച്ചു കൊല്ലാൻ നോക്കുവാണോ..? "
" ഞാനോ.. നിന്റെ അലപ്പ് കേട്ട് ന്റെ നല്ലജീവനാ പോയത്.. "
" പിന്നെ അനങ്ങാതെ പിന്നിൽ വന്ന് നിന്ന് തോളത്തു കൈവെച്ചാൽ ഞാൻ ഇവിടെ നിന്ന് ഡാൻസ് കളിക്കാം എന്തെ..? കിണിക്കല്ലേ.. നീ അധികം.. "
" നിന്നെ വല്യമ്മായി വിളിച്ചു മുറിയിലോട്ട് ചെല്ലാൻ പറഞ്ഞു.. അത് പറയാൻ വന്നതാ.. ന്റെ പൊന്നോ.. "
"ആഹ്ഹ് ... ഞാൻ പോയ്കോളാം.. നിന്റെ ഫോൺ റിങ് ചെയ്താരുന്നു കുറച്ചു മുൻപ്.. എടുത്ത് നോക്കു.. "
അവൾ ഫോൺ എടുക്കാൻ പോയി.. ഞാൻ ഡ്രസ്സ്‌ എല്ലാം വാരിയെടുത്തു. പൊടുന്നനെ ഒരു ചെറിയ കാറ്റ് ആ മുറിയിലാകെ വീശിത്തുടങ്ങി.!! പതിയെ അതിന്റെ ശക്തി കൂടിയതും മീനു എന്നോട് ചേർന്ന് നിന്നു. ജനല്പാളികളും കർട്ടനുകളും വിരിച്ചിട്ടിട്ടുന്ന ഡ്രെസ്സും എല്ലാം കാറ്റിൽ ഉലഞ്ഞുകൊണ്ടിരുന്നു.
ഒപ്പം മനംമടുപ്പിക്കുന്ന ഒരുതരം ഗന്ധം അവിടെമാകെ നിറഞ്ഞു. !!
എനിക്കൊപ്പം അതൊക്കെ മീനുവിനും മനസ്സിലാകുന്നുണ്ടെന്ന് അവളുടെ മുഖം പറയുന്നുണ്ടായിരുന്നു. എന്നാൽ അടുത്ത നിമിഷം അതെല്ലാം ഇല്ലാതാവുകയും ചെയ്തു. എല്ലാം പഴയതു പോലെ ആവുകയും ചെയ്തു. ഇനി
അധികനേരം അവിടെ നില്കുന്നത് പന്തിയല്ലെന്ന് മനസ്സിലായപ്പോൾ ഞങ്ങൾ ഓടിപുറത്തിറങ്ങി.എന്തൊക്കെയാ നടക്കുന്നത് എന്നറിയാതെ
പരസ്പരം ഒന്നും സംസാരിക്കാതെ ഞങ്ങൾ കുറച്ചു നേരം അങ്ങനെ തന്നെ നിന്നു.
" രേവു.. നീ ചെല്ല് വല്യമ്മായി എന്തിനാ വിളിച്ചത് എന്നു ചോദിക്.. ഞാൻ തിണ്ണയിൽ കാണും.. "
മീനു പോയിട്ടും ഞാൻ കുറച്ചു നേരം കൂടി അവിടെ നിന്നു..
ഇതൊക്കെ തന്നെ ആലോചിച്ച ആലോചിച്ചു കിളിപോയി എങ്ങനെയോ അമ്മായിയുടെ മുറിയിൽ എത്തി.. അവടെ അമ്മായി ഇല്ലായിരുന്നു.. ഇപ്പോൾ വരുമെന്ന് കരുതി ജനലോരം ചാരി നിന്ന് പുറത്തേക് മിഴി പാകി.
ഇതിപ്പോൾ ഇടിവെട്ടിയവന്റെ തലയിൽ മൂർഖൻ പാമ്പ് കടിച്ചെന്ന പറഞ്ഞപോലെയായല്ലോ ദേവിയെ എന്റെ അവസ്ഥാ.. ഇതിലും ഭേദം വീട് തന്നെയായിരുന്നു..
ഇനിയിപ്പോൾ അപ്പു പറഞ്ഞപോലെ വെല്ല പ്രേതം ഉണ്ടാവുവോ.. ഏയ്യ്..
അങ്ങനൊന്നും കാണില്ല..
ഇനി ഉണ്ടാവുവോ...
ഓഹ് എനിക്കിപ്പോൾ പ്രാന്താവുമല്ലോ..
വാതിൽ തുറക്കുന്ന ശബ്‌ദം കേട്ട് തിരിഞ്ഞതും
" അമ്മായി... !"
ഏഹ്ഹ്.. ഹരിയേട്ടനോ.. പോലീസ്‌കാർക് എന്താ ഈ വീട്ടിൽ കാര്യം.. ഇങ്ങേരെ ആരാ ഇപ്പോൾ ഇങ്ങോട്ട് വിളിച്ചത്.
" യ്യോ... നിയോ.. നീ എന്താ ഇതിനകത്തു.? "
അങ്ങേരും പേടിച്ചുപോയിന്നേ.. ഇന്നെല്ലാവരും പേടിക്കുന്ന ദിവസം ആണല്ലോ.. അതെന്താ അങ്ങനെ..
" എടി.. നിന്നോടാ ചോദിച്ചത്...? "
അത് പിന്നെ തോന്നയ്ക്കൽ പഞ്ചായത്തിലെ ഓരോ അരി.. പെറുക്കി.. എടുത്ത്..ശേ.. ഈ ഞാൻ ഇത് എന്ത് തേങ്ങായാ ഈ പറയുന്നത് ...
" നിനക്കെന്താടി തലയ്ക്കു ഇടിവെട്ടിയോ.. ഓരോ പിച്ചും പേയും ഒക്കെ പറയാൻ.."
" അത്.. പിന്നെ അമ്മായി വിളിച്ചപ്പോൾ..
ചെറുതായി ഒന്ന് മുറി മാറിപ്പോയെന്നേയുള്ളു.. "
മുറി ആകമാനം ഒന്ന് വീക്ഷിച്ചു.
അതേയ് മുതലാളി മുറി മാറിപ്പോയി.
ജന്മനാ ഞാൻ ഒരു നിഷ്കളങ്കയായതുകൊണ്ട് ആ ഭാവം എടുത്തിടാൻ അധികം പ്രയാസം ഒന്നും ഉണ്ടായില്ല.. പക്ഷെ അതിവിടെ ഏൽക്കുമെന്ന് തോന്നുന്നില്ല.
" പണ്ടേ ബോധം എന്നു പറഞ്ഞ ഒരു സാധനം നിനക്കില്ലന്നു എനിക്കറിയാം.. പക്ഷെ ഇത്ര കോംപ്ലിക്കേറ്റഡ് ആണെന്ന് അറിഞ്ഞില്ല.."
അത്.. പിന്നെ ഒരു കൈയബദ്ധം.. നാറ്റിക്കരുത് പ്ലീസ്.
ബോധംഇല്ലാതത് തന്റെ..
വേണ്ട വേണ്ട എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട...
പാതിരാത്രിയിൽ തന്റെ മുൻപിലും വരട്ടെടോ പ്രേതം.. അപ്പോൾ തനിക് മനസ്സിലാവും ന്റെ അവസ്ഥ.. അതെങ്ങനാ.. യക്ഷി വന്നാൽ ചുണ്ണാമ്പുണ്ടോന്ന് അങ്ങോട്ട് ചോദിക്കുന്ന ടീംസാ..
" ഒന്ന് മുമ്പിൽനിന്ന് മാറുവോ ഞാൻ അങ്ങോട്ട് പൊയ്ക്കോട്ടേ..? "
ആവശ്യം വന്നാൽ കഴുതക്കാലും പിടിക്കണം എന്നാണല്ലോ.. അതുകൊണ്ട് മാത്രം..
"ഇന്നലെ രാത്രിയിൽ എന്തായിരുന്നു നിന്റെ പ്രകടനം.. അന്നേരം ഏഴുമുഴം നീളം ഉണ്ടായിരുന്നല്ലോ നിന്റെ നാക്കിനു ഇപ്പോൾ അതെവിടെ പോയി....? "
അതൊക്കെ എന്റെ കൈയിൽ തന്നെ ഉണ്ട് ഹരികുട്ടാ.. സാഹചര്യം ഇതായിപ്പോയി..
അല്ല ഇങ്ങേർ ഇതെങ്ങോട്ടാ കേറി കേറി വരുന്നത്..
അവിടെ നിൽ...
എനിക്കിനി നീങ്ങാൻ പറ്റൂല്ലേടോ പിന്നിൽ ഭിത്തിയാ..
ഇയാളുടെ ചിരിയും നോട്ടവും അത്ര പന്തിയല്ലല്ലോ..
ഇയാൾ
ഭിത്തി പൊളിക്കാൻ പോവണോ എന്തോ..
" എന്താടി.. നിനക്ക് പേടിയാവുന്നുണ്ടോ..? "
" പേടിയോ.. എനിക്കോ....? "
അടങ്ങിയിരിക്.. ശേ അടങ്ങിയിരിക്കാൻ.. ആരും എങ്ങോട്ടും നോക്കണ്ട ഞാൻ എന്റെ കൈയും കാലിനോടും പറഞ്ഞതാ.. മനുഷ്യൻ ഒരുവിധം ബിൽഡ്അപ്പ്‌ ഇട്ട് നിൽകുമ്പോൾ അപ്പോൾ വിറച്ചോണം നാണംകെടുത്താൻ.
ഇയാളിതെന്താ ഒരുമാതിരി പാണ്ടിലോറി ഇടിച്ചുകേറി വരുന്നത്പോലെ എങ്ങോട്ടാ..
" എനിക്ക് പോണം.. "
" നിനക്കിപ്പോൾ എവടെ പോവാനാ ഇത്ര ദൃതി..? "
" അതേയ്.. അത്യാവശ്യമായിട്ട് അമേരിക്ക വരെ ഒന്ന് പോകണമായിരുന്നു. ട്രംപുമായിട്ട് ഒരു മീറ്റിംഗ് പറഞ്ഞിരുന്നേ.
ചെന്നില്ലേൽ പുള്ളിയ്ക് വിഷമം ആവും.. "
ഹരികുട്ടൻ പല്ല് കടിക്കുന്നുണ്ടല്ലോ.. എന്തെ ഇഷ്ടായില്ലേ..
" എന്തൊക്കെയാണേലും വായിൽനിന്ന് വരുന്നതിനു മാത്രം ഒരു കുറവും ഇല്ല. അമേരിക്കയിലോ ഉഗാണ്ടയിലോ ഏത് നരകത്തിലേക്കാണെന്ന് വെച്ചാ പൊ നീ.. "
അതും പറഞ്ഞു ഹരികുട്ടൻ തൊഴുതോണ്ട് വഴി മാറി തന്നു.
നമ്മളോടാ കളി..
മുന്നോട്ട് നടക്കാൻ പറ്റുന്നില്ലല്ലോ.. ഇതിപ്പോൾ എന്താ.. ഷാൾ കഴുത്തിൽ മുറുകുന്നു .
ഇങ്ങേരെ ഇന്ന് ഞാൻ..
തിരിഞ്ഞു നോക്കിയപ്പോൾ ഷാളിൽ പിടിച്ചോണ്ട് നിന്ന് ഇളിക്കുന്നുണ്ട്..
" എടൊ.. ഷാളിൽ നിന്ന് വിടെടോ.. ഇങ്ങേർ ഇതെന്തൊക്കെയാ ഈ കാണിക്കുന്നത്.. ന്റെ കൃഷ്ണാ..? "
പിടിച്ചൊരു ഒറ്റ വലിയായിരുന്നു.. ഞാൻ ആണുട്ടോ..
ഷാൾ കൈയിൽ കിട്ടി.. എന്തോ ഒരു സാധനം താഴെ വീണല്ലോ അതിപ്പോൾ എന്താ..
ഷാളിന്റെ അറ്റത്തു ഇതെന്താ ഈ തൂങ്ങിക്കിടക്കുന്നത്..
ഇത് ഹരിഏട്ടന്റെ വാച്ചിന്റെ സ്ട്രാഫ്‌ അല്ലെ..
എന്റെ പൊന്നോ.. വാച്ചിൽ കുരുങ്ങിയതാരുന്നോ.. ഞാൻ കരുതി അങ്ങേര് പിടിച്ചതാണെന്ന്..
താഴെ വീണ വാച്ചിന്റെ ബാക്കി അസ്ഥികൂടം കൂടി പിടിച്ചോണ്ട് ദാണ്ടെ അങ്ങേര് നോക്കണ നോട്ടം കണ്ടാ..
എല്ലാരും എന്താ ഇങ്ങനെ ബ്ലിങ്കസ്യാ എന്നു നില്കുന്നത്.. എത്രയും പെട്ടെന്ന് ഒരു ആംബുലൻസ് വിളിക്കൂ.. ബാക്കിയുള്ളവർ ഒരു വാഴയിലയും നിലവിളക്കും കുറച്ചു ചന്ദനത്തിരിയും എടുത്തോളൂ എന്നെ കിടത്താൻ..
" എടി.. കുരുത്തംകെട്ടവളേ..എന്റെ പുതിയ വാച്ച് ആരുന്നെടി.. എത്ര രൂപ ആണെന്ന് അറിയാമോടി..? "
"അതിപ്പോ എന്നോടാണോ ചോദിക്കുന്നത്.. താൻ അല്ലെ വാങ്ങിച്ചത്.. അതുപോലും അറിയാതെ ആണോ താൻ ഇങ്ങനെ തുള്ളുന്നത്.."
" എടി.. എടി.. നിന്നെ.. ഉണ്ടല്ലോ... "
അതുംപറഞ്ഞ ഹരികുട്ടൻ ടേബിളിൽ പരതുന്നുണ്ട്..
അപകടം ആണല്ലോ മണക്കുന്നതു..
തപ്പിത്തടഞ്ഞു അങ്ങേര് ടേബിളിൽ ഇരുന്ന പൌഡർടിൻ കൈയിലെടുത്തതും..
ഹരികുട്ടാ.. ഡോണ്ടു.. വേണ്ടാ....
എറിഞ്ഞാൽ ഞാൻ തീർന്ന്..
അങ്ങേര് ഒരു ദാക്ഷണ്യവുമില്ലാതെ എന്റെ നേർക് എറിയാൻ തുനിഞ്ഞതും ഞൊടിയിടയിൽ കട്ടിലിലേയ്ക് എടുത്ത് ചാടി.
ജസ്റ്റ്‌ മിസ്സ്‌... ഹോ...
"എടൊ.. എടൊ.. തനിക് കണ്ണിൽ ചോരയുണ്ടോഡോ.. അറ്റ്ലീസ്റ്റ് കുറച്ചു പച്ചവെള്ളം എങ്കിലും. ഒരു വാച്ച് പോയെന്ന് വെച് എന്നെ കൊല്ലാൻ നോക്കുന്നോ..? "
ഞാൻ പറയുന്നത് ഒന്നും അങ്ങേര് കേൾക്കുന്നു പോലുമില്ല
അയാൾ ദേ.. അടുത്തത് തപ്പുവാ.
ഇയാൾ മിക്കവാറും എന്നെ ബലിക്കാക്ക ആക്കും..
ഹാ.. ഇത് ഹരികുട്ടന്റെ ഫോൺ അല്ലെ.... ഒരു പിടിവള്ളി കിട്ടി...
"ഐഫോൺ താഴെ വീണ് പൊട്ടുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല.. ഹരികുട്ടൻ കണ്ടിട്ടുണ്ടോ ... ഇല്ലേൽ ഇപ്പോൾ കാണിച്ചു തരാട്ടോ... "
" എടി.. രേവു.. വേണ്ട....."
ആഹ്ഹ് അപ്പോൾ പേടിയുണ്ട്.. വഴിക് വാ മോനെ..
ഫോൺ എടുത്ത് ജനൽ വഴി തഴയ്ക് പിടിച്ചു.
"യ്യോ.. ഡി.. താഴെ ഇട്ടേക്കല്ലേ... "
" എന്താടാ... ഹരിയെ... എന്താ.. ബഹളം..? "
ഗോവിന്ദൻ ഓടി വരുന്നുണ്ട്.
അപ്പോഴാ എന്നെകണ്ടതു..
" എന്താടാ.. ഇവൾ നിന്നെ പിടിച്ചടിച്ചോ..? "
ഗോവിന്ദൻ എന്നെ നോക്കി ഹരിയേട്ടനോട് ചോദിച്ചു.
ഹരിയേട്ടൻ ഗോവിന്ദിനെയും കലിപ്പിച് നോക്കുന്നുണ്ട്.. എന്നിട്ട് എന്റെ കൈയിലൊട്ട് കണ്ണ് ചൂണ്ടുന്നുമുണ്ട്.
" അയ്യോ...എന്റെ ഫോൺ!!.... ഇവിടെ താടി.. "
ഈശ്വരാ ഗോവിന്ദന്റെ ഫോൺ ആയിരുന്നോ..അഹ് ആരുടേലും ആവട്ടെ.. നമുക്ക് രക്ഷപ്പെട്ടാൽ പോരെ..
" ഫോൺ തരാം.. ഹരിയേട്ടനോട് ഇങ്ങോട്ട് മാറി നില്കാൻ പറ.. കൈയിൽ നിന്ന് അത് താഴെയിടാൻ പറ.. "
" ആഹാ.. അങ്ങനിപ്പോൾ നീ രക്ഷപെടണ്ട.. "
അടുത്തിരുന്ന ഫ്ലവർവയസും എടുത്ത് നിൽകുവാ കാലൻ..
ദീപശിഖയും പിടിച്ചോണ്ട് നിൽക്കുന്ന പോലെ..
" എന്നെ എറിഞ്ഞാൽ.. ഐഫോൺ ഇപ്പോൾ ആയിരം കഷ്ണം ആവും. "
" എന്റെ പൊന്നു ഹരി.. നീ ഒന്നടങ്.. ഒന്നാമതെ വെളിവില്ലാത്ത പെണ്ണാ.. "
" എടൊ... "
" അയ്യോ.. ചേട്ടൻ വെറുതെ പറഞ്ഞതല്ലേ മോളെ... "
ഗോവിന്ദൻ കണ്ണുചിമ്മി പറഞ്ഞു.
ഹരിയേട്ടൻ പതിയെ മാറി നിന്നു.
" ഇനി.. അതിങ്ങു താ മോളെ..
നിന്റെ അച്ചനാടി പറയുന്നേ..ഇങ്ങു തരാൻ.. "
അയ്യേ ഇയാൾ ഇതെന്തൊക്കെയാ ഈ പറയുന്നേ..
"എന്തോന്നാടാ.. ഗോവിന്ദേ.."
" അത് പിന്നെ.. ഒരു ഡയലോഗ് കിട്ടിയപ്പോൾ പറഞ്ഞന്നേയുള്ളു.. മോളെ.. നിന്റെ ചേട്ടനെ പോലല്ലേ ഞാൻ.. ഫോൺ ഇങ് തന്നേര്.. "
അതും പറഞ്ഞു ഗോവിന്ദൻ എനിക്കരുകിലേയ്ക് വന്നു.. ഫോൺ ജനലിപ്പുറം എടുത്ത് കൊടുക്കാൻ തുനിഞ്ഞതും
ആ ഫ്‌ലവർവൈസ് എനിക്ക് നേരെ അല്ലെ ആ വരുന്നത്..
എസ്‌കേപ്പ്...
തലയിണ എടുത്ത് മുൻപിൽ പിടിച്ചു..
കറെക്ട ആയിട്ട് അത് ഫോൺ നോക്കികൊണ്ട് ഇരുന്ന ഗോവിന്ദന്റെ മണ്ടയിൽ തന്നെ കൊണ്ടു.
" എടാ... കോപ്പേ.. എറിഞ്ഞു കൊല്ലാൻ നോക്കുന്നോടാ..? "
" എടാ.. സോറി ആളുമാറിപോയതാ.."
ഹരികുട്ടൻ തലയിൽ കൈവെച്ചു നില്പുണ്ട്..
അപ്പോളേക്കും കുറച്ചു മുൻപ് താഴെ വീണ പൌഡർ ടിൻ എടുത്ത് ഗോവിന്ദൻ ഹരികുട്ടന് നേരെ ഉന്നം പിടിക്കുന്നുണ്ട്..
" മോനെ.. ഗോവിന്ദേ.. വേണ്ടാ..."
ഹരികുട്ടൻ ഒഴിഞ്ഞു മാറാൻ നോക്കുന്നുണ്ട്.
ഈശ്വരാ ഭഗവാനെ ഇതിപ്പോൾ എന്തൊക്കെയാ ഈ നടക്കുന്നത്.. ഇപ്പോൾ ഹരിഗോവിന്ദന്മാർ തമ്മിലായി.. പിന്നല്ലാതെ ഇനി അവരായി അവരുടെ പാടായി.. നമ്മളില്ലേ..
നൈസായിട്ട് സൈഡിൽ കൂടി സ്കൂട്ട് ആവാമെന്ന് കരുതി നിന്നപ്പഴാ ഗോവിന്ദൻ ടിൻ എറിഞ്ഞതു. .. ഹരികുട്ടൻ നൈസായിട്ട് മാറിക്കളഞ്ഞു..
" എന്താ.. ഇവി......ടെ...... യ്യോ.. "
നേരെ ചെന്നു കൊണ്ടത് ബഹളം കേട്ട് കേറിവന്ന അപ്പുവിന്റെ തലയിലും..
ഹൈ ബ്യൂടിഫുൾ.. പീപ്പിൾസ്
..അല്ലേലും അവന് പണ്ടേ നല്ല ടൈമിംഗ്‌. ആണ്..
ഇത്ര കൃത്യമായിട്ട് ഇവനിപ്പോൾ എവിടെന്നു പൊട്ടി വീണു..
ന്റെകൃഷ്ണാ
ബോധം പോയോ..
എടാ.. എഴുന്നേൽക്...
തലയും തിരുമ്മി എഴുന്നേറ്റ് വരുന്നുണ്ട്.
ഞാൻ ഇപ്പോൾ എവടാ... എന്തോരം മിന്നാമിനുങ്ങുകളാ എനിക്ക് ചുറ്റും..
മിന്നാമിനുങ്ങുകളേം എണ്ണിപ്പെറുക്കി നീ ഇവിടെ തന്നെ ഇരുന്നോ.. ഞാൻ ഓടെട്ടെ ..
എടി എന്താ ഇപ്പോൾ ഇവിടെ നടന്നത്..?
" തൃശൂർ പൂരം.. എഴുന്നേറ്റ് വാടാ.. പൊട്ടാ... "
ഞങ്ങൾ ഇറങ്ങിയോടുമ്പോളും അകത്തു ഹരിഗോവ്ന്ദന്മാർ തമ്മിൽ പൊരിഞ്ഞ പോരാട്ടം ആയിരുന്നു..
💜💜💜💜💜💜💜💜💜💜💜💜
" എടാ.. അപ്പു.... "
" മ്മ്.. "
" എടാ.. അപ്പുവേ... "
" എന്താടി.. ഇരുന്ന് തൊണ്ടാതെ കാര്യം എന്തുവാണെന്ന് പറ. "
" നീ പറഞ്ഞത് ശെരിയാടാ.. ഇവിടെ.. എന്തൊക്കെയോ.. ഉണ്ട്.. ഇന്നലെ ഞാൻ കണ്ടതും സത്യമായിരുന്നു... "
" ഇതൊക്കെ തന്നെയല്ലെടി ഞാനും പറഞ്ഞോണ്ടിരുന്നത്.. എന്നിട്ട് നീയൊക്കെ വിശ്വസിച്ചോ..? "
" ഇപ്പോൾ വിശ്വസിക്കുന്നു പോരെ.. "
" മ്മ്മ്.. "
" എനിക്കെന്തോ പേടിയാവുന്നു.. നമുക്ക് തിരിച്ചു പോയാലോ..? "
മീനുവാണ്.
" ആഹ്ഹ്.. ബെസ്റ്റ്..കിണറ്റിൽ ചാടുമെന്നു പറഞ്ഞു സമ്മതം വാങ്ങിയിട്ടാ ഇങ്ങോട്ട് വന്നത്.. ഇനിയിപ്പോൾ അങ്ങോട്ട് ചെല്ലണം എന്നുപറഞ്ഞാൽ.. അവിടേം ഇല്ല ഇവിടേം ഇല്ല.. അവസാനം പെരുവഴി ആകും.. "
അപ്പു പറഞ്ഞത് ശെരിയാണെന്ന് തോന്നി ഞാനും സമ്മതിച്ചു.
" ഇനിയിപ്പോൾ എന്താ ചെയ്യുന്നേ..?. ആരോടാ നമ്മൾ ഇതിനെക്കുറിച്ചൊന്നു പറയുക..? "
മൂന്നുപേരും താടിയ്ക് കൈയും കൊടുത്ത് ആലോചന തുടങ്ങി.
" ആഹ്..കിട്ടിപ്പോയി.. "
" എന്താടാ..? "
" എടി.. നമുക്ക് ഹരിയേട്ടനോട് പറഞ്ഞാലോ..? "
" നിനക്കെന്താടാ.. ഏറുകിട്ടി കിളിപോയോ നിന്റെ.. അതിലും ഭേദം നമ്മളെ പ്രേതം പിടിക്കുന്നതാ"
" എടി.. ഞാൻ പറയുന്നത് കേൾക്.ദേഷ്യം വെച്ചോണ്ടിരുന്നിട്ട് കാര്യമില്ല.. അവസാനം നമ്മുടെ എല്ലും പല്ലും മാത്രേ കാണൂ.. ഹരിയേട്ടനാവുമ്പോൾ പുള്ളി ഇവിടെ ഉള്ള ആളല്ലേ.. ചിലപ്പോൾ നമ്മുടെ കൂട്ട് എന്തെങ്കിലും അനുഭവം പുള്ളിയ്ക് ഉണ്ടായിട്ടുണ്ടെങ്കിലോ..? "
" എന്തൊക്കെ പറഞ്ഞാലും അപ്പു.. ഞാൻ വരില്ല.. "
ഞാൻ ഒഴിഞ്ഞു.
" അതിനു ഞാനോ നിയോ അല്ലാലോ പോകുന്നത്.... "
" പിന്നെ..? "
അപ്പു മീനുവിന്റെ നേരെ തിരിഞ്ഞു.. അവൾ ആണേൽ ഞാൻ എങ്ങും ഇല്ല എന്നർത്ഥത്തിൽ തലയിളക്കുന്നുണ്ട്.
" നീ പോയെ പറ്റു.. ക്യാഷൽ ആയിട്ട് സംസാരിക്കുക.. ഈ വിഷയം ചുമ്മാ എടുത്തിട്ടാൽ മതി. "
അവൻ മീനുവിനെ നിർബന്ധിക്കുന്നുണ്ട്.. ഇവനിതെന്തിന്റെ കേടാ.. ചുമ്മാ ഓരോന്നു ഉണ്ടാക്കി വെക്കാൻ.. അതും എതുംപോരാത്ത ഹരിഗോവിന്ദന്മാരുടെ അടുത്ത്.
" നിങ്ങളും വാ.. എങ്കിലേ ഞാൻ പോവൂ.. "
" ബെസ്റ്റ്... ആരു ഞങ്ങളോ..? ഞാൻ വന്നാൽ അയാൾ അകത്തു ചോര കുടിക്കാൻ ഡ്രാക്കുള വരെ ഉണ്ടെന്ന് പറഞ്ഞു കളയും.. അത്രയ്ക്കു ഇഷ്ടമാണല്ലോ അവന്മാർക്ക് എന്നെ.. പിന്നെ തമ്മിൽ ഭേദം നിയാ.. "
അപ്പു പറയുന്നത് കേട്ട് ഞാനും മീനുവും മുഖത്തോട് മുഖം നോക്കി ചിരിച്ചു.
അവസാനം അവൾ സമ്മതിച്ചു.
മാവിന്റെ ചുവട്ടിൽ ഇരിപ്പുണ്ട് ഹരിഗോവിന്ദന്മാർ.. മീനുവിനെ ഉന്തി തള്ളി വിട്ടിട്ട് ഞങ്ങൾ ഭിത്തിയുടെ മറവിൽ നിന്നു..
അവളാണേൽ അങ്ങ് ചെല്ലുന്ന വരെ തിരിഞ്ഞ് നോക്കി തിരിഞ്ഞു നോക്കിയാണ് പോയത്..
ഹരിഗോവിന്ദന്മാർ സംശയത്തോടെ നോക്കുന്നുണ്ട്.
അവളാണേൽ എന്തൊക്കെയോ ചോദിക്കുന്നുണ്ട്..രണ്ടു കൈയും തെക്കോട്ടും വടക്കോട്ടും ഒക്കെ ചൂണ്ടുന്നുമുണ്ട്. അവർ മറുപടിയും പറയുന്നുണ്ട്.. എന്താണെന്ന് കേൾക്കാൻ പറ്റുന്നില്ല..
അവസാനം ആ ജന്തു തിരിഞ്ഞു നിന്ന് ഞങ്ങളേം വിളിച് കാണിച്ചു കൊടുത്തു.. പിന്നെ ഞങ്ങൾക്കും അങ്ങോട്ട് പോകേണ്ടി വന്നു..
" ദേ.. ഈ പെണ്ണിന് എന്തേലും കുഴപ്പമുണ്ടോ.. ഞാൻ വിചാരിച്ചു മൂന്നെണ്ണത്തിൽ ഇതിനെങ്കിലും വെളിവ് ഉണ്ടെന്നു.. ഇതിപ്പോൾ ഇതിനെയാണല്ലോ ആദ്യം ചങ്ങലയ്ക്കിടേണ്ടത്.. ഇതെന്തൊക്കെയാ ഇവൾ ഇവിടെ വന്നു ചോദിച്ചത്.. ഈ ആകാശം മുട്ടെ നിൽക്കുന്ന മാവ് ആരു നട്ടതാ.. ആ കാണുന്ന തെങ്ങേൽ എത്ര തേങ്ങയുണ്ട്.. രാത്രിയിൽ എന്തേലും കണ്ടിട്ടുണ്ടോ.. ഹോ.. അപാരം....തന്നെ.. "
ഗോവിന്ദൻ പറയുന്നതൊക്കെ കേട്ട് അന്തം വിട്ട് ഞാനും അപ്പുവും കൂടി അവളെ നോക്കി.. ഞാൻ ഒന്നും ചെയ്തില്ല എന്ന ഭാവത്തിൽ അവളും..
" നീന്നോട് ഇത് ചോദിക്കാനാണോഡി ഞാൻ പറഞ്ഞത്..? "
അപ്പു ശബ്‌ദം താഴ്ത്തി പറഞ്ഞു.
" അത് പിന്നെ നീ അല്ലെ പറഞ്ഞെ.. ആദ്യം വേറെ എന്തെങ്കിലും സംസാരിക്കണം എന്നു.. "
മീനു ദേഷ്യപ്പെട്ടു പറയുന്നത് കേട്ട് കിളിപാറിയ പോലെ ഞാനും അപ്പുവും എന്തുചെയ്യണം എന്നറിയാതെ നിന്ന്..
" അഹ്.. പിന്നെ കണ്ടതിൽ സന്തോഷം.. എന്നാൽ പിന്നെ ഞങ്ങൾ അങ്ങോട്ട്.. "
ഞങ്ങൾ മുങ്ങാൻ തുടങ്ങിയതും.
" എന്തിനാ വന്നതെന്ന് പറഞ്ഞിട്ട് പോയാൽ മതി. "
പെട്ടു.
പിന്നെ അങ്ങ് പറഞ്ഞു..
പക്ഷെ കളിയാകുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല..
രണ്ടും മുഖത്തോട് മുഖം നോക്കുന്നുണ്ട്..
" ഇതുപോലെ ഇനി മൂന്നെണ്ണത്തിനെയും കൈയിൽ കിട്ടില്ല ..ചെറിയൊരു നമ്പർ ഇട്ടേക്കാം. "
ഗോവിന്ദ് പതിയെ ഹരിയോടായി പറഞ്ഞു.
" നിങ്ങൾ ഈ പറഞ്ഞത് പോലൊന്നും ഞാൻ ഇവിടെ കണ്ടിട്ടില്ലാ.. പക്ഷെ നിങ്ങൾക് അങ്ങനൊരു സംശയം ഉണ്ടെങ്കിൽ അത് നമ്മുക്ക് അങ്ങ് ക്ലിയർ ചെയ്തേക്കാം..എന്തെ? "
ഹരി ഗോവിന്ദിനെ കണ്ണ് ചിമ്മി കാണിച്ചു.
" എങ്ങനെ..? "
" അതൊക്കെ ഉണ്ട്.. പക്ഷെ നാളെ രാത്രി വരെ വെയിറ്റ് ചെയ്യണം.. ഓക്കേ..? "
ഹരിയേട്ടൻ ചോദിച്ചതിന്
തലകുലുക്കി സമ്മതിച് ഞങ്ങൾ തിരിഞ്ഞു നടന്നു.
എന്നാലും ഇവർ എന്തായിരിക്കും ഉദ്ദേശിച്ചത്.. ഇനി അടുത്ത പണി വെല്ലോം ആവുമോ..
ഹരിഗോവിന്ദന്മാർ അല്ലെ
വിശ്വസിക്കാൻ പറ്റില്ല..!
(തുടരും..)

അഭിപ്രായങ്ങള്‍