വീണ്ടും | ഭാഗം 3 | Lachumma

ഒന്നര വർഷങ്ങൾക്ക് മുൻപ്,

ഇതേപോലൊരു സായാഹ്നം.... അന്നായിരുന്നു തന്റെ ജീവിതത്തിന്റെ ദിശ തന്നെ മാറിയത്.... ജീവിതത്തിൽ നിന്നും സന്തോഷം പടിയിറങ്ങിയ ദിവസം....

മധു... നമുക് പിരിയാം...

ലെറ്റസ്‌ എൻഡ് ദിസ്‌...... എനിക്ക് ഇനിയും പറ്റുമെന്ന് തോന്നുന്നില്ല....

ഒരുവേള താൻ കേട്ടതിന്റെ കുഴപ്പമാണോ എന്ന തോന്നലിൽ തല ചെരിച്ചു അരുണിനെ നോക്കി അവൾ...

അരുൺ... എന്താ പറഞ്ഞത്? എനിക്കൊന്നും മനസിലായില്ല....

ലെറ്റസ്‌ ഗെറ്റ് ഡിവോഴ്സ്ഡ് എന്ന്...

എനിക്ക്.... എനിക്കിനി പറ്റില്ല മധു....

എനിക്ക് അഡ്ജസ്റ്റ് ചെയ്തു ജീവിക്കാൻ പറ്റില്ല.... അത്ര തന്നെ....

അരുൺ.... അരുണെന്താ പറയുന്നതെന്ന് ബോധ്യം ഉണ്ടോ??

എന്താ... ഇപ്പോൾ ഇങ്ങനെ ഒക്കെ പറയാൻ ഉണ്ടായത്?

എനിക്ക് നല്ല ബോധ്യം ഉണ്ട് മധു.....

ഐ മീൻ വാട്ട്‌ ഐ സെഡ്.....

ഉറച്ച ശബ്ദത്തോടെ പറയുന്നവനെ നോക്കി ആശ്ചര്യത്തോടെ നിന്നു അവൾ.... അപ്പോഴേക്കും കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു.... ചുണ്ടുകൾ വിറപൂണ്ടു... അവൾ അവനിൽ നിന്നും നോട്ടം മാറ്റി അസ്തമയസൂര്യനിൽ മിഴി നാട്ടി.....

നിനക്ക് അറിയാല്ലോ മധു ഇപ്പോഴത്തെ എന്റെ അവസ്ഥ....

ദിനംപ്രതി തകർന്നുകൊണ്ടിരിക്കുകയാണ്....

ബിസിനസ്‌ ആകെ നഷ്ടത്തിലാണ്.... ആവശ്യത്തിലേറെ പ്രശ്നങ്ങൾ ആണ് ചുറ്റും....അതിന്റെ ഇടയിൽ കുടുംബ ജീവിതത്തിലും......

പറയാൻ വന്നതെന്താണെന്ന ഭാവത്തിൽ പൊടുന്നനെ സംശയത്തോടെ നോക്കി അവനെ.....

നോക്ക് മധു... ഞാൻ ഓപ്പൺ ആയിട്ട് തന്നെ പറയാം.... നിന്നെ എനിക്കിഷ്ടമാണ്.... പരസ്പരം ഇഷ്ടപ്പെട്ടു സ്നേഹിച്ചു തന്നെയാണ് നമ്മൾ വിവാഹം കഴിച്ചതും ഒന്നിച്ച് ജീവിച്ചതും.... എല്ലാം എല്ലാം സന്തോഷത്തോടെ പോയ്കൊണ്ടിരുന്നതല്ലേ.... പിന്നെ...

അതേ... അതല്ലേ അരുൺ ഞാനും ചോദിക്കുന്നത്... പിന്നെ... പിന്നെന്തിനാ ഇപ്പോൾ ഇങ്ങനൊരു തീരുമാനം? അരുൺ എനിക്ക് നീ ഇല്ലാതെ പറ്റില്ല.... പ്ലീസ്.... എന്താ പ്രശ്നം എന്നു പറയ്‌.... എന്താണെങ്കിലും നമുക്ക് പരിഹരിക്കാം.... കൂടെ ഉണ്ടാകും ഞാൻ എന്തിനും.... അല്ലാതെ....

അല്ലാതെ വിട്ടേച്ചു പോവല്ലേ അരുൺ....

അത്രയും നേരം പിടിച്ചു നിർത്തിയ സങ്കടം അണപൊട്ടി ഒഴുകിയിരുന്നു... എങ്ങലോടെ അവന്റെ നെഞ്ചിലേക്ക് ചാരി ഷർട്ടിൽ അള്ളി പിടിച്ചു കരയുന്നവളെ ചേർത്തു പിടിക്കാൻ ഇത്തവണ അവന്റെ കൈകൾ പൊങ്ങിയിരുന്നില്ല.... പകരം അവൻ പറഞ്ഞ കാര്യം അവളുടെ കാതുകളിൽ പതിച്ചതും ഞെട്ടലോടെ അവനെ വിട്ട് അകന്നു മാറിയിരുന്നു....

ശെരി... മധു.. നീ പറഞ്ഞത് പോലെ ആവാം... പക്ഷെ

പക്ഷെ നമുക്ക് മാനസി വേണ്ട....

മാനസിയെ വേണ്ടെന്ന് വെക്കാൻ തയ്യാറാണെങ്കിൽ നമുക്ക് ഒന്നിച്ച് ജീവിക്കാം മുന്നോട്ടും....

അവളുടെ മുഖത്ത് നോക്കാതെയാണ് അയാൾ പറഞ്ഞു നിർത്തിയത്...

അരുൺ.... നിനക്ക് എന്തും പറയാമെന്നായോ?? നീ എന്താ പറയുന്നതെന്ന് മനസിലാകുന്നുണ്ടോ??

മാനസി.... നമ്മുടെ മോളാണ്..... നമ്മുടെ വാവച്ചിയെ വേണ്ടെന്ന് വെക്കാനാണ് അരുൺ ഇപ്പോൾ പറഞ്ഞതിനർത്ഥം..... അരുൺ... അവൾ... അവൾ കുഞ്ഞല്ലേ.....

ആ മിണ്ടാപ്രാണിയെ വേണ്ടെന്ന് വെക്കാൻ മാത്രം പറയാൻ അവൾ എന്ത് വല്യ ദ്രോഹമാണ് ചെയ്തത് പറ.....

പറഞ്ഞു നിർത്തുമ്പോഴേക്കും അവളുടെ ശബ്ദം നന്നേ ഉയർന്നിരുന്നു... ചുറ്റും ഇരിക്കുന്നവരുടെ നോട്ടം അവരിൽ പതിക്കാൻ തുടങ്ങിയതും കത്തുന്ന കണ്ണുകളോടെ അവൻ അവളെ നോക്കി.... പക്ഷെ അവന്റെ നോട്ടത്തിൽ ഒന്നും ഇത്തവണ അവൾ പതറിയിരുന്നില്ല....

ഡോണ്ട് ഷൗട്ട് മധു......

ഞാൻ പറഞ്ഞത് കാര്യമായിട്ടാണ്...

മാനസി.... മാനസി വന്നതിൽ പിന്നെയാണ് ലൈഫിൽ ഇത്രയും അധികം പ്രശ്നങ്ങൾ ഉണ്ടായി തുടങ്ങിയത്.... തത്കാലം കുട്ടികൾ ഒന്നും വേണ്ട എന്ന തീരുമാനത്തിൽ ഇരുന്ന നമുക്കിടയിൽ അപ്രതീക്ഷിതമായി ആണ് മാനസി എത്തിയത്.... അപ്പോഴും നിന്റെയും അമ്മയുടേം നിർബന്ധം കൊണ്ടാണ് ഇഷ്ടമില്ലാഞ്ഞിട്ട് കൂടിയും ഞാൻ ഒന്നും പറയാതെ ഇരുന്നത്.....

പക്ഷെ അവിടെ തുടങ്ങുകയായിരുന്നു എന്റെ തകർച്ച.... ഒന്നിന് പുറകെ ഒന്നായി എനിക്കെല്ലാം നഷ്ടമാകുന്ന പോലെ ആയിരുന്നു.... മാനസി ജനിച്ച ശേഷം ഉള്ള അച്ഛന്റെ മരണം, ബിസിനസ്‌ തകർച്ച, അമ്മയുടെ അസുഖം, എല്ലാത്തിനും മുകളിൽ സംസാരശേഷി ഇല്ലാത്ത.......

സ്റ്റോപ്പ്‌ ഇറ്റ് അരുൺ...... ഇന്നഫ്!!!!

അവനെ പറഞ്ഞു മുഴുവപ്പിക്കാൻ സമ്മതിക്കാതെ അവന് നേരെ അലറിയിരുന്നു മധു....

ഇനിയൊരക്ഷം മിണ്ടിയാൽ......

ഛെ!! ഇത്രക്ക് ദുഷിച്ച ചിന്തയാണോ നിന്റെ മനസ്സിൽ അരുൺ...!? എങ്ങനെ തോന്നി നിനക്കിത് പറയാൻ....

മാനസി... നമ്മുടെ വാവച്ചി.... ആ പാവം ആണ് ഇതിനൊക്കെ കാരണം എന്നാണ് നീ പറയുന്നതല്ലേ?????

സ്വന്തം മകളെ കുറിച്ച് ഒരച്ഛൻ പറയുന്ന കാര്യങ്ങളാണോ ഇവ???

അഹ് അങ്ങനെ എങ്കിൽ അങ്ങനെ മധു..... അവൾ വന്നതിൽ പിന്നെയാണ് ഇതെല്ലാം സംഭവിച്ചത്.... ഷി ബ്രിങ്‌സ് ബാഡ് ലക്ക് ടു മി മധു...... എനിക്ക്...

ഇനിയും വയ്യാ ഒന്നും നഷ്ടപ്പെടാൻ...

ചിലപ്പോ നാളെ നീയോ എന്റെ അമ്മയോ എനിക്ക് നഷ്ടമായേക്കാം എന്നൊരു തോന്നൽ..... അവളെ കൊണ്ട്‌ കളയാൻ അല്ല.... ഏതേലും ഓർഫനേജിലോ അല്ലെങ്കിൽ അതുപോലത്തെ സുരക്ഷിതമായൊരു ഇടത്ത് ഏല്പിക്കാം... അവൾക്ക് വേണ്ടതെന്താണെങ്കിലും അത്‌ നമുക്ക് ചെയ്യാം.... പക്ഷെ ഇനിയും ഒപ്പം നിർത്താൻ ആകില്ല മധു.....

ഇത്രയും ഒക്കെ നടന്നിട്ടും എനിക്ക് അവളെ സ്നേഹിക്കാൻ കഴിയില്ല ഒരിക്കലും... ഐ ആം സോറി....

ഒന്നും പറയാതെ തിരിഞ്ഞു പോകുന്ന മധുവിനെ നോക്കി നിന്നു അവൻ....

                           🤎🤎🤎🤎

അന്ന് വൈകിട്ട് കാര്യങ്ങൾ അവൻ തന്നെ വീട്ടിൽ അറിയിച്ചു.... പക്ഷെ മറുപടിയായി അമ്മ ഭാമയിൽ നിന്നും ലഭിച്ചത് കരണം പുകച്ചൊരു അടിയായിരുന്നു...

സ്വന്തം മകളെ കുറിച്ച് മകൻ ചിന്തിച്ച കാര്യങ്ങൾ കേട്ട് തളർന്ന് പോയിരുന്നു ആ അമ്മ.... തന്റെ മകന് എങ്ങനെ ഇത്രയും ക്രൂരൻ ആകാൻ കഴിഞ്ഞു എന്ന ചിന്ത അവരെ കാർന്നു തിന്നാൻ തുടങ്ങിയിരുന്നു.... ഒരുപാട് കെഞ്ചിയും പറഞ്ഞും നോക്കിയെങ്കിലും അരുൺ തന്റെ തീരുമാനത്തിൽ ഉറച്ചു തന്നെ നിന്നു.....

അവസാനം ദേഷ്യത്തോടെ പടിയിറങ്ങി പോകുന്ന മകനെ നോക്കി നിൽക്കാനേ ആ അമ്മക്ക് സാധിച്ചുള്ളൂ... എല്ലാം കണ്ടും കേട്ടും 3 വയസുകാരി വാവച്ചിയെ നെഞ്ചോടടക്കി പിടിച്ചു മൂലയിൽ നിന്നു നിശബ്ദമായി കണ്ണീർ വാർക്കാനേ മധുവിനും സാധിച്ചുള്ളൂ.....

പിന്നീട് എല്ലാം വളരെ പെട്ടെന്നായിരുന്നു.... ഭാമ തന്നെ മധുവിന്റെ വീട്ടിൽ വിളിച്ചു കാര്യങ്ങൾ അവതരിപ്പിച്ചു....മകന്റെ ചെയ്തകളിൽ മനം നൊന്തു ആ അമ്മ മധുവിന്റെ അച്ഛന്റെ കാൽക്കൽ വീണു..... മധുവിനെ വിട്ടു കൊടുക്കാൻ അവർക്കും ആഗ്രഹം ഉണ്ടായിരുന്നില്ല.... പക്ഷെ മകളുടെ അവസ്ഥയെ ചൊല്ലി അവളെ തിരികെ വീട്ടിലേക് കൊണ്ടുപോകാൻ തീരുമാനിച്ചു അവളുടെ അച്ഛൻ മഹാദേവൻ.....

അന്ന് വാവാച്ചിയേം കൊണ്ട് പടിയിറങ്ങിയ മധുവിനെ തേടി ഒരിക്കൽ പോലും അരുണിന്റെ വിളി വന്നില്ല.....മൂന്ന് മാസത്തോളം അവൾ ആരോടും മിണ്ടാതെ വാവാച്ചിയേം കൊണ്ട് അവളുടെ മുറിയിൽ തന്നെ ഒതുങ്ങി കൂടി.... അവളുടെ അവസ്ഥ കണ്ടു നെഞ്ച് വിങ്ങി ഒരു അച്ഛനും അമ്മയും അനിയത്തിയും അവൾക്കായി ഒരു വിളിയകലത്തിൽ കാത്തുനിന്നു....

                           🤎🤎🤎🤎

മൂന്ന് മാസത്തിനിപ്പുറം അവളെ തേടി എത്തിയത് മ്യുചൽ ഡിവോഴ്സ് കൺസന്റ് ആണ്..... അതും ആയി ഒരിക്കൽ കൂടി അരുണിനെ കാണാൻ ചെന്നതും തന്റെ തീരുമാനത്തിൽ മാറ്റം ഒന്നും ഇല്ല എന്ന സ്ഥിരം മറുപടിയാണ് അവൾക് കിട്ടിയതും....

പക്ഷെ എന്തിന്റെ പേരിൽ ആണെങ്കിലും മാനസിയെ ഉപേക്ഷിക്കാൻ ഒരുക്കാമായിരുന്നില്ല മധു.... അവനോടു കൂടുതൽ ഒന്നും തന്നെ സംസാരിക്കാൻ നിൽക്കാതെ ഫോമിൽ ഒപ്പിട്ടു കൊടുത്തു നടന്നു നീങ്ങി.... അവനിൽ നിന്നും എന്നെന്നേക്കുമായി.....

മധുമിത അരുൺകുമാറിൽ നിന്നും മധുമിത മഹാദേവനിലേക്ക് ഒരു മാറ്റം..... എത്രയൊക്കെ പുറമെ ധൈര്യശാലി ആയി കാട്ടിയിരുനെങ്കിലും ഉള്ളിൽ ആർത്തു വിളിച്ചു കരഞ്ഞുകൊണ്ടായിരുന്നു ഓരോ ദിവസവും തള്ളി നീക്കിയത്....

ഓരോ ദിനമും ഓരോ യുഗം പോൽ കടന്ന് പോയിക്കൊണ്ടിരുന്നു...

വാവച്ചിയുടെ കളിചിരികളിൽ അവൾ പതിയെ ജീവിതത്തിലേക്ക് തിരിച്ചു വരാൻ ശ്രമിച്ചു കൊണ്ടിരുന്നു....

എന്തിനും താങ്ങായി അവൾക് തണൽമരം ആയി അവളുടെ അച്ഛൻ എന്ന ശക്തി ഒപ്പം നിഴൽ പോൽ ഉണ്ടായിരുന്നു.....

ഇതിനിടയിൽ അവളെ തേടി ഭാമയുടെ വിളി വന്നുപോയികൊണ്ടിരുന്നു.... അരുൺ ചെയ്തതിൽ അവർക്കും അത്രത്തോളം വിഷമം ഉണ്ടായിട്ടുണ്ട്....

മകൻ കാരണം ജീവിതം നഷ്ടമായ ഒരുവളെ കുറിച്ചായിരുന്നു അവരുടെ ആധി....ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അവർക്ക് ഇന്നും വാവാച്ചിയും മധുവും അത്രെയേറെ പ്രിയപ്പെട്ടവർ തന്നെ ആയിരുന്നു....

നടന്ന ഒരു സംഭവങ്ങൾക്കും ഒരു തരത്തിലും അവർ വാവച്ചിയെ കാരണക്കാരിയായി കണ്ടിരുന്നില്ല.....

മകനെ പറഞ്ഞു മനസിലാക്കാനും സാധിക്കാതെ തോറ്റു പോയൊരു അമ്മ ആയിരുന്നു പിന്നീട് അവർ.....

മകന്റെ മാറ്റം ഉൾകൊള്ളാൻ സാധിക്കാതെ വന്നപ്പോൾ അവർ അവരുടെ സഹോദരന്റെ വീട്ടിലേക്ക് താമസം മാറി.... ഇതിനിടയിൽ അരുണിന് അവന്റെ മേലുദ്യോഗസ്ഥന്റെ മകളുമായി ഉള്ള ബന്ധത്തെ പറ്റിയുള്ള വാർത്തകൾ ഇരു കുടുംബത്തിലും കാട്ടുതീ കണക്കെ പടർന്നു..... എല്ലാത്തിൽ നിന്നും കരകേറാൻ ശ്രമിച്ചു കൊണ്ട് ജീവിച്ച മധുവിന് ഈ വാർത്ത താങ്ങാവുന്നതിനും അപ്പുറമായിരുന്നു....

ഇത് ചോദ്യം ചെയ്യാൻ ചെന്ന ഭാമയെയും അവരുടെ ഏട്ടനെയും തന്റെ എല്ലാ പ്രശ്നങ്ങൾക്കും ഉള്ള പരിഹരമാണ് അവർ ചെയ്തതെന്നും ഉടൻ തന്നെ അവർ ഇരുവരും വിവാഹിതരാകുമെന്നും തുടർന്ന് വിദേശത്തേക്ക് പറക്കുമെന്നും പറഞ്ഞു അവൻ വിലക്കി.....

ജീവിതം ദുസ്സഹമായ നാളുകൾ.... ഒളിഞ്ഞും തെളിഞ്ഞും നാട്ടുകാരുടെയും, ബന്ധുക്കളുടെയും പരിഹാസവും, കുത്തുവാക്കും ഏറ്റു വാങ്ങി നീറി കഴിഞ്ഞു ആ 4 ആത്മാക്കൾ.....

                            🤎🤎🤎🤎

ആറു മാസങ്ങൾക്കിപ്പുറം അച്ഛനും ആ മകളുടെ അവസ്ഥയിൽ മനം നൊന്തു പിടഞ്ഞു ലോകം വെടിഞ്ഞു.....

ഇത്രയും നാൾ എല്ലാം സഹിച്ചും കണ്ടിട്ട് കാണാത്ത പോലെ ഇരുന്നു ജീവിതം ജീവിച്ചു തുടങ്ങിയതും ആ കരങ്ങൾ അവൾക്ക് താങ്ങായി ഉണ്ടെന്ന ബോധ്യത്തിലായിരുന്നു....

എത്രയൊക്കെ കുറ്റം പറഞ്ഞാലും ഒന്നും ഇല്ല എന്ന് പറഞ്ഞു നെഞ്ചോടു ചേർക്കാൻ ആ മനുഷ്യൻ ഉണ്ടായിരുന്നു എന്ന ബലമാണ്... ധൈര്യമാണ് നഷ്ടമായത്.....

ഇനിയും ചേർത്തു നിർത്തി കണ്ണു തുടയ്ക്കാനും, തലയിൽ തലോടി ആശ്വസിപ്പിക്കാനും ഇനിയാ കരങ്ങൾ ഇല്ല...

ഒരുവേള ആ കൈകൊണ്ടു ഒരു ഉരുള ചോറ് ഉണ്ണുവാനോ, തന്നെ മടിയിൽ കിടത്തി തട്ടി ഉറക്കാനോ ഇനി ഇല്ല എന്ന ചിന്ത അവളെ തകർത്തു കളഞ്ഞിരുന്നു.... നഷ്ടങ്ങൾക്ക് പുറകെ വീണ്ടും തീരാനഷ്ടം.....

അച്ഛന്റെ കാൽക്കൽ കെട്ടിപിടിച്ചു അലറി കരയുമ്പോഴും മറ്റേതോ ലോകത്തേന്നപോൽ കേട്ടിരുന്നു അടക്കം പറിച്ചിൽ.....

ആ കൊച്ച് കാരണമാ പാവം നല്ലൊരു മനുഷ്യനും വേഗം പോയതെന്ന്... 

കൊച്ചുമോൾ കാരണം സ്വന്തം മകളുടെ ജീവിതം നശിച്ചത് ഓർത്ത് നെഞ്ച് പൊട്ടിയാണത്രെ മരിച്ചത്....

ഇനിയാ ശാന്തിക്കും ഇളയതിനും ആരാ ഉള്ളെ..... അതിന് കല്യാണം പോലും കഴിഞ്ഞിട്ടില്ല....

ചങ്കു തകർന്നു പോയി അവരുടെ വാക്കുകളിൽ... ഇതിനും കാരണക്കാരി തന്റെ മിണ്ടപ്രാണി ആണെന്ന് പറയുന്നവരെ വെറുപ്പോടെ നോക്കി വെട്ടിതിരിഞ്ഞു കേറി പോയി....

അച്ഛൻ പോയശേഷം പിന്നീട് തന്നെ അമ്മയോ അനിയത്തിയോ ഗവനിക്കാത്തത് അവളിൽ അത്യധികം വേദനയുളവാക്കി.....

അന്നത്തെ സംഭവത്തിന്‌ ശേഷം എല്ലാരും തങ്ങളിൽ നിന്നും അകലം പാലിച്ചിരുന്നു... ചിരിച്ചു കളിച്ചു സന്തോഷത്തോടെ കൊണ്ട് നടന്ന വാവച്ചിയെ പോലും പിന്നീട് ഒരിക്കലും അമ്മയോ മാധുരിയോ എടുത്തുകൊണ്ടു നടന്നു കണ്ടില്ല.....

കുഞ്ഞിപ്പല്ലു കാട്ടി ചിരിച്ചു അവളുടേതായ രീതിയിൽ ശബ്ദം പുറപെടുവിച്ചും അവൾ ശ്രദ്ധ നേടാൻ ശ്രമിച്ചു കണ്ടെങ്കിലും അവളെ ഒന്ന് നോക്കുക കൂടി ചെയ്യാതെ വെട്ടിതിരിഞ്ഞു പോകുന്ന കുഞ്ഞനുജത്തിയെയും അമ്മയേം കണ്ടു കണ്ണു നിറഞ്ഞു....

വിശന്നു അലറി കരയുന്ന കുഞ്ഞിനെ കണ്ടിട്ടും കാണാത്തപോലെ ഇരിക്കുന്നവരെ കണ്ടു ഒരിക്കൽ കണ്ണീരോടെ കാരണം തിരക്കിയതും ലഭിച്ച മറുപടി ഹൃദയം നുറുങ്ങുന്നതായിരുന്നു....

അച്ഛന്റെ മരണത്തിനും തന്റെ ജീവിതത്തിനും വിലങ്ങു തടിയായി നില്കുന്നവളെ പേടിയാണത്രെ... ഭാഗ്യം ചെയ്യാത്ത കുട്ടിയാണത്രെ എന്റെ വാവച്ചി.... ഇനിയും അവരുടെ ജീവന് കൂടി ആപത്താവും എന്ന് ഭയന്നാണ് ഒരു കൂര കീഴിൽ കഴിയുന്നത് പോലും എന്ന്....

കാൽകീഴിൽ നിന്നും മണ്ണ് ഒലിച്ചു പോകുകയാണെന്നു അവൾക് ബോധ്യമായി....പിടിവള്ളിയായി താങ്ങായി തുണയ്ക്കാരുമില്ല എന്ന് മനസിലായി....

ആകെ കൂടി ഉള്ള സമ്പാദ്യം പഠിപ്പാണ്.... ആരെയും ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കണം, ജീവിച്ചു കാട്ടണം, വാവച്ചിയെ നോക്കാൻ ഒറ്റയ്ക്ക് പൊരുതും.... മരണം വരെയും....

ഉറച്ച തീരുമാനത്തോടെ അന്ന് പടിയിറങ്ങിയതാണ് അവളെയും കൊണ്ട്.... ഇനിയൊരു പിൻവിളി ഉണ്ടാവില്ലെന്നു ഉറപ്പായിരുന്നു... കാതോർക്കാനും നിന്നില്ല....

                          🤎🤎🤎🤎

അവിടുന്ന് നേരെ വന്നത് ബോംബെക്കും.... തന്റെ ഉറ്റ സുഹൃത്തായ അന്നമ്മയുടെ അടുക്കൽ..... താങ്ങാനും സംരക്ഷിക്കാനും ആരും ഇല്ല എന്ന് ബോധ്യമാകുമ്പോൾ എവിടുന്നോ കിട്ടുന്നൊരു അജ്ഞാത ധൈര്യം ഉണ്ട്... അതാണ് ഇന്നുവരെയും ഊർജം പകർന്നത്.... പുതിയ സൂര്യോദയം സ്വപ്നം കാണാൻ പഠിപ്പിച്ചത്.....

ഇനിയുള്ള തന്റെ ജീവിതം... അത്‌ വാവാച്ചിക്ക് വേണ്ടി മാത്രം....

തന്റെ കണ്ണു മുകളിൽ തഴുകുന്ന കുഞ്ഞി കൈകൾ ആണ് ചിന്തയിൽ നിന്നും അവളെ ഉണർത്തിയത്....

മുന്നിൽ തന്റെ വാവച്ചി.... അവളുടെ കുഞ്ഞി കൈകളാൽ ഒഴുകി ഇറങ്ങിയ കണ്ണുനീർ തുടയ്ക്കുവാണ്.... തന്റെ കണ്ണുകൾ കണ്ട ആ കുഞ്ഞി കണ്ണുകളിലും സങ്കടം നിഴലിച്ചിരിക്കുന്നു... അവ പോകെ പോകെ നിറഞ്ഞു വരുന്നു... ചുണ്ടുകൾ പുറത്തേക്കുന്തി കരച്ചിലിന്റെ വക്കിൽ എത്തി നിൽക്കുന്നു....

പൊടുന്നനെ അവളെ വാരിയെടുത്തു നെഞ്ചോടു ചേർത്തു.... അല്ലെങ്കിലും ഇന്നോളം തന്റെ സങ്കടം കണ്ടു തങ്ങാൻ പറ്റാതെ നിന്ന രണ്ടു പേരെ ഈ ഭൂമിയിൽ ഉള്ളു... ഒന്ന് തനിക്കു ജന്മം തന്നവനും മറ്റൊന്നു താൻ ജന്മം കൊടുത്തവളും.... ❤

അമ്മേടെ വാവച്ചിയെ... എന്തിനാ കുഞ്ഞി ശങ്കടം വരുന്നേ... അമ്മെക്ക് ഒന്നുല്ലടാ കണ്ണാ.... അമ്മ കുഞ്ഞിനെ വെറുതെ പറ്റിക്കാൻ വേണ്ടി ചെയ്തതല്ലേ.... അമ്മേടെ കുഞ്ഞി വിഷമിക്കാതെ കണ്ണു തുടച്ചേ.... എന്നിട്ട് ഒന്ന് ചിച്ചേ......

എന്ന് പറഞ്ഞു കുഞ്ഞി വയറ്റിൽ ഇക്കിളി കൂട്ടാൻ തുടങ്ങി അവൾ.... അതിനനുസരിച്ചു അവളും കുഞ്ഞി ശബ്ദങ്ങൾ പുറപെടുവിച്ചു പൊട്ടി ചിരിച്ചുകൊണ്ടിരുന്നു....

അവരുടെ കൊച്ച് സന്തോഷവും കളിചിരിയും കണ്ടു ആനും നിറഞ്ഞ കണ്ണീരിനിടയിലും ഒന്ന് തെളിഞ്ഞു ചിരിച്ചു.....

ഇതെല്ലാം ഒരു കൗതുകത്തോടെ...മാറി നിന്നൊരുവൻ ആസ്വദിച്ചിരുന്നു....

മനസ്സ് നിറഞ്ഞു വിരിഞ്ഞ പുഞ്ചിരിയോടെ... ഇനുവരെ കാണാത്തൊരു ഭംഗിയോടെ.......

തുടരും..

അഭിപ്രായങ്ങള്‍